ഉയർന്ന രക്തസമ്മർദ്ദം,  ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ ഗണ്യമായ ഒരു ഭാഗത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ്. നിങ്ങളുടെ ഉയർന്ന രക്ത സമ്മർദം നിയന്ത്രിക്കുന്നതിന് അതിൻ്റെ മൂല കാരണം എന്താണെന്ന് കൃത്യമായി കണ്ടെത്തി ചികിൽസിക്കേണ്ടത് ആവിശ്യമാണ്. അതേസമയം യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത വളരെ ഫലപ്രദമായ ഒരു റെമഡി നിങ്ങൾക്കാവിശ്യമാണെങ്കിൽ ഈ ഡ്രിങ്ക്  നിങ്ങളെ അതിനു സഹായിക്കും. ഇത് ഒരു ചായയാണ് . പാർശ്വഫലങ്ങൾ ഒന്നും കൂടാതെ സിസ്റ്റോളിക് ഡയസ്റ്റോളിക് പ്രെഷറുകളെ ഗണ്യമായി ഈ ടി കുറയ്ക്കുന്നതായി പഠനങ്ങൾ റിപ്പോർട്ട് ചെയുന്നു. ഈ ടീയുടെ  ഉപയോഗം രക്തസമ്മർദ്ദം ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുകയും  നേരിയ തോതിൽ ഹൈപ്പർടെൻസിവ് അല്ലെങ്കിൽ പ്രീ-ഹൈപ്പർടെൻസിവ് ഉള്ള മുതിർന്നവരിൽ രക്തസമ്മർദ്ദം കുറക്കുകയും ചെയുന്നു.

ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളുടെ വലിയ പാർശ്വഫലങ്ങളിലൊന്ന് drug-induced nutrient depletion ആണ്. അതായത് ഈ മരുന്നുകൾ നിങ്ങൾ  കഴിക്കുമ്പോൾ അവ നിങ്ങളുടെ രക്തസമ്മർദം കുറക്കുമെങ്കിലും ഇത് കാൽസിയത്തിൻ്റെയും പൊട്ടാസ്യത്തിൻ്റെയും മഗ്നീഷ്യത്തിൻ്റെയും കുറവിലേക്കു  നയിക്കുന്നു. ഈ മൂന്നു മിനറൽസിൻ്റെയും കുറവുകൾ ഉയർന്ന രക്തസമ്മർദത്തിന് കാരണമാകുന്നു. അതായത് ഏത് പ്രശ്നത്തിൻ്റെ ചികിത്സക്കാണോ മരുന്ന് കഴിച്ചത് , അവയുടെ പാർശ്വഫലങ്ങൾ യഥാർത്ഥ പ്രശ്നത്തിന് കാരണമാകുന്നു . പക്ഷെ ഈ ടി അധികമായുള്ള സോഡിയം കുറക്കുമെങ്കിലും പൊട്ടാസിയത്തെ ഇത് കുറക്കുന്നില്ല .

ഏതാണ് ഈ ടി എന്നല്ലേ.ഹൈബിസ്‌ക്കസ് ടീ അഥവാ ചെമ്പരത്തി ചായയെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.

ഈ പുഷ്പത്തിലെ പിഗ്മെൻറുകൾ ഫൈറ്റോ ന്യൂട്രിയന്റ് ആന്തോസയാനിനുകൾ ചേർന്നതാണ്,  ഇത് ഒരു നാച്ചുറൽ ACE ഇൻഹിബിറ്ററായി പ്രവർത്തിക്കുന്നു. ACE ആൻജിയോടെൻസിൻ I-നെ ആൻജിയോടെൻസിൻ II ആക്കി മാറ്റുന്ന സിങ്ക് അടങ്ങിയിരിക്കുന്ന ഒരു എൻസൈം ആണ്. ആൻജിയോടെൻസിൻ II ശരീരത്തിലെ ചെറിയ രക്തക്കുഴലുകൾ  ഇടുങ്ങിയതാക്കി  രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രക്തസമ്മർദം നിയന്ത്രിക്കുന്നതിനുള്ള ധാരാളം മരുന്നുകൾ ACE ഇൻഹിബിറ്ററുകൾ ആണ് . സിങ്കിന്റെ കുറവും ഉയർന്ന രക്ത സമ്മർദത്തിന് കാരണമാകാം. രക്തസമ്മർദം കുറക്കുന്നത് കൂടാതെ മറ്റു പല ഗുണങ്ങളും ഈ ചായക്കുണ്ട്

ഹൈബിസ്കസ് ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടമാണ്.  ഹൈബിസ്കസ് ടീയിലെ ആന്റിഓക്‌സിഡന്റുകൾ ഗ്രീൻ ടീയേക്കാൾ ശക്തമാണ് .  ഇത് വിവിധ കരൾ രോഗങ്ങൾ തടയുന്നതിനും ചികിത്സിക്കുന്നതിനും മികച്ചതാണ്. ഹൈബിസ്കസിൽ അടങ്ങിയിരിക്കുന്ന ഈ ആൻറി ഓക്സിഡൻറുകൾ കരളിന്റെ കോശങ്ങളിലുള്ള ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു, അതേസമയം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ കരളിലെ കൊഴുപ്പു കുറക്കുവാനും ഇത് സഹായിക്കും.

ചെമ്പരത്തിപ്പൂവിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചുളിവുകൾ ഫലപ്രദമായി അകറ്റാൻ സഹായിക്കുന്നു. ചർമ്മത്തിലെ ഇലാസ്തികതയും ഈർപ്പവും നഷ്ടപ്പെടുന്നത് കൈകാര്യം ചെയ്യുന്നതിനും  ചർമ്മത്തിലെ വാർദ്ധക്യത്തിൻ്റെ പൊതുവായ ലക്ഷണങ്ങളെ ചെറുക്കുന്നതിനും ഇത് സഹായിക്കും. ഹൈബിസ്കസ് ടീ ദഹനം മെച്ചപ്പെടുത്തുന്നതിനും  മലവിസർജ്ജനം ക്രമപ്പെടുത്തുന്നതിനും  സഹായിക്കുന്നു.

ഹൈബിസ്കസ് ടീയിൽ അടങ്ങിയിരിക്കുന്ന  വിറ്റാമിൻ സി യോടൊപ്പം , അതിൻ്റെ  ആന്റി -ബാക്റ്റീരിയൽ , ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ജലദോഷം, പനി തുടങ്ങിയ അസുഖങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു. പനി മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ പരിഹരിക്കാനും ഇത് ഉപയോഗിക്കാം. ആർത്തവ വേദന കുറക്കാൻ ഹൈബിസ്കസ് സഹായിക്കുന്നു. തന്നെയുമല്ല ആർത്തവ വേദനയുടെ ഫലമായി ഉണ്ടാകുന്ന സമ്മർദ്ദവും വിഷാദവും ഒഴിവാക്കാൻ ഹൈബിസ്കസ് ചായ സ്ത്രീകളെ സഹായിക്കും. ഇത്  പ്രോട്ടോകാടെക്യുയിക് ആസിഡിന്റെ (protocatechuic acid) സമ്പന്നമായ ഉറവിടമാണ്. ഇതിന് ആന്റി ഓക്‌സിഡന്റും ട്യൂമർ വിരുദ്ധ ഗുണങ്ങളുമുണ്ട്. ഹൈബിസ്കസ് ചായയിൽ ഈ ആസിഡിന്റെ സാന്നിധ്യം ക്യാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നു .കൂടാതെ ഗ്യാസ്ട്രിക് ക്യാൻസറിനെ 52 ശതമാനം വരെ തടയാൻ കഴിയുമെന്നു  ചില പഠനങ്ങൾ പറയുന്നു. ഹൈബിസ്കസ് ടീയിലെ ഫൈറ്റോ ന്യൂട്രിയന്റുകൾക്കു ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ടു , ഇത് ചില ആൻറിബയോട്ടിക്കുകൾ പോലെ ഫലപ്രദമാണ്. ഇത് ശരീരത്തിലെ പഞ്ചസാരയുടെയും അന്നജത്തിന്റെയും ആഗിരണം കുറയ്ക്കുന്നു, അതിനാൽ ശരീരഭാരം കുറക്കാൻ സഹായിക്കുന്നു. പൂർണ്ണമായ ഫലം ലഭിക്കുന്നതിന് ഒരു ആറ്‌ ആഴ്ചയോളം ഈ ടി ഉപയോഗിക്കുക.

ആരൊക്കെ ഹൈബിസ്‌ക്കസ് ടീ ഉപയോഗിക്കരുത്

ഹൈബിസ്കസിന് ആന്റി ഹൈപ്പർടെൻസിവ്  ഗുണങ്ങളുണ്ട്, മാത്രമല്ല രക്തസമ്മർദ്ദം വളരെ ഫലപ്രദമായി കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടു കുറഞ്ഞ  രക്തസമ്മർദ്ദം ഉള്ള ആളുകൾ  ഹൈബിസ്‌ക്കസ്  ചായ കഴിക്കരുതു . ഇത് തലകറക്കത്തിനും ബോധക്ഷയത്തിനും കാരണമായേക്കാം, ഒരുപക്ഷെ ഹൃദയത്തിന് വരെ കേടുപാടുകൾ വരുത്തിയേക്കാം. നിങ്ങൾ ഡൈയൂററ്റിക് ആണെങ്കിൽ  ഹൈബിസ്‌ക്കസ് ടി ഉപയോഗിക്കുന്നതിനു മുൻപ് നിങളുടെ ഡോക്ടറുമായി കൺസൾട് ചെയ്യുക കാരണം ഈ ടി ഒരു ഡൈയൂററ്റിക് സ്വഭാവം ഉള്ളതാണ് . അതായത് നിങ്ങൾക്ക് കൂടുതൽ മൂത്രം ഒഴിക്കേണ്ടിവരുന്നു . മാത്രമല്ല രക്തസമ്മർദം കുറക്കാൻ മരുന്നുകൾ ഉപയോഗിക്കുന്നവർ അതിനോടൊപ്പം  ഹൈബിസ്‌ക്കസ് ടീയും ഉപയോഗിക്കുമ്പോൾ രക്തസമ്മർദം വീണ്ടും കുറയും അതിനാൽ നിങ്ങളുടെ ഡോക്ടറെ കൺസൾട് ചെയ്തതിനു ശേഷം ഉപയോഗിക്കുക .

 ഹൈബിസ്‌ക്കസ് ഈസ്ട്രജന്റെ അളവിനെയും ബാധിക്കുന്നു, അതിനാൽ ഏതെങ്കിലും ഗർഭനിരോധന ചികിത്സയിലോ ഹോർമോൺ റീപ്ലേസ്‌മെൻറ്‌ തെറാപ്പിയിലോ ഉള്ള സ്ത്രീകൾ ഈ ചായ കുടിക്കരുത്. ഗർഭപാത്രത്തിൽ ആർത്തവപ്രവാഹത്തിന് കാരണമായേക്കാവുന്ന ഇമ്മീനഗോഗ്‌ ഇഫക്റ്റുകൾക്കു (emmenagogue effects) കാരണമായേക്കാവുന്നതുകൊണ്ടു  ഗർഭിണികളായ സ്ത്രീകൾ ഹൈബിസ്കസ് ചായ കഴിക്കുന്നത് ഒഴിവാക്കണം . ഹൈബിസ്‌ക്കസ് ടീ ചില ആളുകളിൽ hallucinatory എഫക്ടുകൾ ഉണ്ടാക്കും , അതിനാൽ ഹൈബിസ്‌ക്കസ് ചായ പതിവായി ഉപയോഗിക്കുന്നതിനു  മുമ്പ് ഓരോ ഉപയോക്താവും ആദ്യം ഹൈബിസ്‌ക്കസ് ചായ അവരുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നത് മനസ്സിലാക്കേണ്ടത് ആവിശ്യമാണ് .

Leave a Reply

Your email address will not be published. Required fields are marked *