2021 സെപ്തംബർ 29 ന് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, fruit flies ൽ വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാൻ കോശങ്ങൾക്കുള്ളിൽ intermittent fasting എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വെളിപ്പെടുത്തി. Intermittent fasting ഉം time-restricted feeding ഉം പൊതുവായി ഭക്ഷണത്തെ ദിവസത്തിലെ നിർദ്ദിഷ്ട മണിക്കൂറുകളിലേക്ക് പരിമിതപ്പെടുത്തുന്നു. Intermittent fasting ഭക്ഷണം കഴിക്കുന്ന സമയത്തെ പരിമിതപ്പെടുത്തുന്നതിനാൽ, പ്രകൃതിദത്ത ജൈവഘടികാരങ്ങൾ (natural biological clocks) ഒരു പങ്കുവഹിക്കുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. Fruit flies ന് മനുഷ്യർക്ക് സമാനമായ ജൈവ ഘടികാരങ്ങളുണ്ട്. പകൽ സമയത്ത് ഇവ സജീവമായി തുടരുകയും രാത്രി ഉറങ്ങുകയും ചെയ്യുന്നു, അതേസമയം മനുഷ്യ രോഗവുമായി ബന്ധപ്പെട്ട ജീനുകളുടെ ഏകദേശം 70% ഇവയിൽ കാണപ്പെടുന്നു. Fruit flies ഉം മനുഷ്യരും സമാനമായ രീതിയിലാണ് പ്രായമാകുന്നത്, എന്നാൽ fruit flies രണ്ട് മാസം മാത്രമേ ജീവിക്കുന്നുള്ളൂ എന്നതിനാൽ, പ്രായമാകൽ പരീക്ഷണങ്ങൾ സാങ്കേതികമായി കൂടുതൽ പ്രായോഗികമാണ്.

ഗവേഷകർ fruit flies നെ നാലു വ്യത്യസ്ത ഗ്രൂപ്പുകൾ  ആയി  തിരിച്ചു. ഈ നാല് ഗ്രൂപ്പുകളിലും നാല് time-restricted feeding ഷെഡ്യൂളുകളാണ് ടെസ്റ്റ് ചെയ്തത്. ആദ്യ ഗ്രൂപ്പിലെ fruit flies ന് പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ലാതെ 24 മണിക്കൂറും ഭക്ഷണം ലഭ്യമാക്കി. The standard time-restricted feeding (TRF) ഷെഡ്യൂൾ ചെയ്ത രണ്ടാമത്തെ ഗ്രൂപ്പിന് ദിവസത്തിലെ ആദ്യ 12 മണിക്കൂർ ഭക്ഷണവും അടുത്ത 12 മണിക്കൂർ ഫാസ്റ്റിംഗും നൽകി. മൂന്നാമത്തെ ഗ്രൂപ്പിന് (IF) 24 മണിക്കൂർ fasting തുടർന്ന് 24 മണിക്കൂർ നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ ഭക്ഷണം എന്ന ക്രമത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ fasting ഉം ഭക്ഷണവും നൽകി.  Intermittent time-restricted feeding (iTRF) ആണ് നാലാമത്തെ ഗ്രൂപ്പിന് ഷെഡ്യൂൾ ചെയ്തത്. ഇതിൽ ഉച്ചതിരിഞ്ഞു(mid-morning) മുതൽ 20 മണിക്കൂർ ഫാസ്റ്റിംഗും തുടർന്ന് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ ഭക്ഷണം നൽകുന്ന ഒരു റിക്കവറി ഡേ എന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നു.

10 ദിവസം മുതൽ 40 ദിവസം വരെയുള്ള പരീക്ഷണ ഫലങ്ങൾ കാണിക്കുന്നത് ഈ നാല് ഭക്ഷണ ഷെഡ്യൂളുകളിൽ intermittent time-restricted feeding (iTRF) ഷെഡ്യൂൾ ചെയ്ത fruit flies ൻ്റെ മാത്രമാണ് ശരാശരി ആയുസ്സ് ഗണ്യമായി വർദ്ധിച്ചത്– സ്ത്രീകൾക്ക് 18%, പുരുഷന്മാർക്ക് 13%.

അതായത് രാത്രിയിൽ ഫാസ്റ്റ് ചെയ്യുകയും (ഉപവസിക്കുകയും) ഉച്ചഭക്ഷണസമയത്ത് ഫാസ്റ്റ് ബ്രേക്ക് ചെയ്യുകയും (നോമ്പ് മുറിക്കുകയും) ചെയ്ത fruit flies നു  മാത്രമാണ് ആയുസ്സ് വർദ്ധിച്ചത്. പകരം രാത്രിയിൽ മാത്രം ഭക്ഷണം കഴിച്ച് പകൽ മുഴുവൻ ഫാസ്റ്റ് ചെയ്തിരുന്ന (ഉപവസിച്ചിരുന്ന) ഈച്ചകളുടെ ആയുസ്സ് മാറിയില്ല. ഫാസ്റ്റിംഗിൻ്റെ സമയം ദീർഘായുസ്സുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനുള്ള ഒരു നല്ല സൂചനയാണ് ഈ പഠനം. രാത്രി ഫാസ്റ്റിംഗിന് ശേഷം (ഉപവാസത്തിനു ശേഷം) സെൽ ക്ലീനിംഗ് പ്രക്രിയ ആയ autophagy ആരംഭിക്കുമെന്ന് അവർ കണ്ടെത്തി. ഈ പ്രക്രിയയിൽ കോശത്തിൻ്റെ കേടായ ഘടകങ്ങൾ വൃത്തിയാക്കുകയും പുനരുപയോഗം ചെയ്യുകയും ചെയ്യുന്നതിനാൽ പ്രായമാകുന്നതിനെ ഇത് മന്ദഗതിയിലാക്കുന്നു.

iTRF ഈച്ചകളുടെ ആയുസ്സ് വർദ്ധിപ്പിക്കുക മാത്രമല്ല, fruit flies ൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പേശികളുടെയും ന്യൂറോണുകളുടെയും പ്രവർത്തനം വർദ്ധിപ്പിക്കുകയും പ്രായവുമായി ബന്ധപ്പെട്ട പ്രോട്ടീൻ അഗ്രഗേഷൻ കുറയ്ക്കുകയും പേശികളിലും കുടൽ കോശങ്ങളിലും പ്രായമാകൽ മാർക്കറുകളുടെ ആരംഭം വൈകിപ്പിക്കുക എന്നിങ്ങനെ ഒന്നിലധികം പ്രായമാകൽ പാരാമീറ്ററുകളിൽ പുരോഗതി കാണിക്കുന്നു.

Circadian rhythm (ജൈവഘടികാരം) ഉം autophagy ഉം iTRF വഴി ആയുസ്‌ വർധിപ്പിക്കുന്നതിന് ആവിശ്യമായ രണ്ടു ഘടകങ്ങൾ ആണ്. കാരണം ഇവയിൽ ഒന്ന് തടസപ്പെട്ടപ്പോൾ ആയുർദൈർഘ്യത്തെ ഭക്ഷണക്രമം സ്വാധീനിച്ചില്ല എന്ന് ഗവേഷകർ കണ്ടെത്തി.

ഗവേഷകർ തങ്ങളുടെ കണ്ടെത്തലുകളെ സംയോജിപ്പിച്ചു  ഭാവിയിൽ  പുതിയ ഡയറ്റിംഗ് പ്രോഗ്രാമുകൾ വികസിപ്പിച്ചു  അതിലൂടെ നമ്മുടെ ആയുസ്സും ആരോഗ്യവും മെച്ചപ്പെടുത്തുവാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

Journal Reference:

Matt Ulgherait, Adil M. Midoun, Scarlet J. Park, Jared A. Gatto, Samantha J. Tener, Julia Siewert, Naomi Klickstein, Julie C. Canman, William W. Ja, Mimi Shirasu-Hiza. Circadian autophagy drives iTRF-mediated longevityNature, 2021;

Leave a Reply

Your email address will not be published. Required fields are marked *