മനുഷ്യർക്ക് സുരക്ഷിതമായ ചില ഭക്ഷണങ്ങൾ നായകൾക്ക് വിഷമാണ്. നായകൾക്ക് മനുഷ്യരേക്കാൾ വ്യത്യസ്തമായ മെറ്റബോളിസം ഉള്ളതിനാൽ, ചില മനുഷ്യ ഭക്ഷണം അവക്ക് നൽകുന്നത് അവരുടെ ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരവും ചില സാഹചര്യങ്ങളിൽ മാരകവുമാണ്.

ഒരു പ്രത്യേക പദാർത്ഥം നിങ്ങളുടെ നായയുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു, എത്രമാത്രം കഴിച്ചു അല്ലെങ്കിൽ ശ്വസിച്ചു എന്നതിനെ ഒക്കെ ആശ്രയിച്ച്, വളർത്തുമൃഗങ്ങളുടെ വിഷബാധയുടെ ലക്ഷണങ്ങളിൽ ഗ്യാസ്ട്രോഇൻ്റെസ്റ്റൈനൽ, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, ഹൃദയം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, കോമ, മരണം എന്നിവ ഉൾപ്പെടാം.

നായകൾക്ക് മാരകമായേക്കാവുന്ന 10 മനുഷ്യ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം . നിങ്ങൾക്ക് ഒരു നായ ഉണ്ടെങ്കിൽ, അവക്ക്ഈ  ഭക്ഷണങ്ങൾ ലഭ്യമല്ലെന്ന് ഉറപ്പാക്കുക.

  1. സൈലിറ്റോൾ

sugar-free gum, candies, toothpaste, bake ചെയ്ത ഭക്ഷണങൾ ഉൾപ്പടെ പല ഉൽപ്പന്നങ്ങളിലും ഈ സ്വീറ്റ്നർ അടങ്ങിയിട്ടുണ്ട്. സൈലിറ്റോൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നായയുടെ രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള ഗണ്യമായ കുറവിന് കാരണമാകും, ഇത് തളർച്ചക്കും seizure നും  കാരണമാകും. സൈലിറ്റോൾ ആത്യന്തികമായി കരളിനെ തകരാറിലാക്കുകയും മരണത്തിന് കാരണമാവുകയും ചെയ്യും.

2. ആപ്പിൾ, ആപ്രിക്കോട്ട്, ചെറി, പീച്ച് & പ്ലംസ്

ഇവയുടെ വിത്തുകൾ അല്ലെങ്കിൽ കുരു  അപകടകരമാണ്, കാരണം അവയിൽ സയനൈഡ് അടങ്ങിയിട്ടുണ്ട്. അവ വിഴുങ്ങിയാൽ അവർക്ക് ധാരാളം സയനൈഡ് ലഭിക്കില്ല. പക്ഷേ അത് ചവച്ചരച്ച് കഴിച്ചാൽ  സയനൈഡ് പുറത്തുവരികയും അത്  നിങ്ങളുടെ നായയെ രോഗിയാക്കുകയും ചെയ്യും. നിങ്ങൾ ഇവയുടെ കുരു  കഴിച്ചാലും കഴിക്കുന്നതിൻ്റെ അളവ് അനുസരിച്ചു , നിങ്ങൾക്കും  ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാകാം. ദഹനപ്രശ്‌നങ്ങൾ, ശ്വാസതടസ്സം, ഒടുവിൽ ഹൃദയാഘാതം, ശരീരത്തിലെ ഓക്‌സിജൻ്റെ അഭാവം നിമിത്തം കടുംചുവപ്പ് മോണകൾ പ്രത്യക്ഷപ്പെടൽ എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

3. മുന്തിരിയും ഉണക്കമുന്തിരിയും

മുന്തിരിയും ഉണക്കമുന്തിരിയും വഴി  നായകൾക്ക് വിഷബാധയേൽക്കാം  . മുന്തിരിയിലും ഉണക്കമുന്തിരിയിലും കാണപ്പെടുന്ന ടാർടാറിക് ആസിഡ് നായകൾക്ക് വിഷാംശം ഉള്ളവയാണ്,  നിങ്ങളുടെ നായയുടെ വലുപ്പത്തെയും അവ ഭക്ഷിച്ച അളവിനെയും  ആശ്രയിച്ച് ചിലപ്പോൾ അമിതമായ ദാഹത്തിനും ഒടുവിൽ വൃക്ക തകരാറിനും കാരണമായേക്കാവുന്ന severe റീയാക്ഷന് കാരണമാകാം .

4. കഫീൻ

കാപ്പി, ചായ, ശീതളപാനീയങ്ങൾ, ചോക്കലേറ്റ്, തെക്കേ അമേരിക്കൻ സസ്യമായ ഗ്വാരന എന്നിവയിൽ കഫീൻ കാണാം. ഉയർന്ന അളവിലുള്ള കഫീൻ നാഡിമിടിപ്പ് വർദ്ധിക്കുന്നതിനും, ഹൃദയമിടിപ്പ്, seizureഎന്നിവയ്ക്കും കാരണമാകും. ഒരു നായയുടെ ദഹന വ്യവസ്ഥയിൽ കഫീൻ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നു, അതിൻ്റെ ഫലമായി ഒരു കിലോ ശരീരഭാരത്തിന് 20 മില്ലിഗ്രാം എന്ന തോതിൽ നേരിയ ഇഫക്റ്റുകൾ ഉണ്ടാകുന്നു, കൂടാതെ ഒരു കിലോയ്ക്ക് 60 മില്ലിഗ്രാം എന്ന തോതിൽ വിറയൽ  ഉണ്ടാകുന്നു. ഒരു കപ്പ് ബ്രൂഡ് കാപ്പിയിൽ ഏകദേശം 95 മില്ലിഗ്രാം കഫീൻ ഉണ്ട്. കാപ്പി അവരുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്നതിനാൽ, അത് കഴിച്ച് 2-4 മണിക്കൂറിനുള്ളിൽ നായകൾക്ക് വളരെ അധികം ദാഹം തോന്നിയേക്കാം , കൂടാതെ ഒരു ഏകോപനത്തിൻ്റെ അഭാവം  ശ്രദ്ധിചാൽ മനസ്സിലാക്കാൻ കഴിയും.

5. ചോക്ലേറ്റ്

ചോക്ലേറ്റ് ഇൽ ഉള്ള തിയോബ്രോമിൻ, കഫീൻ എന്നീ ഉത്തേജകങ്ങൾ നായകൾക്ക് ദഹിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ് . നായയുടെ വലിപ്പവും കഴിക്കുന്ന ചോക്ലേറ്റിൻ്റെ അളവും തരവും അനുസരിച്ചാണ് പാർശ്വഫലങ്ങളുടെ തീവ്രത നിർണ്ണയിക്കുന്നത്. കൂടുതൽ ഇരുണ്ടതും മധുരം കുറവുമുള്ള ചോക്ലേറ്റുകൾ  നിങ്ങളുടെ നായക്ക് കൂടുതൽ ദോഷകരമാണ്.  മധുരമില്ലാത്ത ബേക്കേഴ്സ് ചോക്കലേറ്റും കൊക്കോ പൗഡറുമാണ് ഏറ്റവും ദോഷകരമായ ഇനങ്ങൾ. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും ഹൃദയാഘാതത്തിനും വരെ കാരണമാകും.

6. അവൊക്കാഡോ

അവോക്കാഡോയിൽ പെർസിൻ എന്ന പ്രകൃതിദത്ത കുമിൾനാശിനി അടങ്ങിയിട്ടുണ്ട്. അവോക്കാഡോ പഴം, പിട്സ്, ഇലകൾ, പുറംതൊലി എന്നിവയിലെല്ലാം ഇത് അടങ്ങിയിരിക്കുന്നു. നമ്മുടെ ദഹന വ്യവസ്ഥയിൽ ഇതിനെ ബ്രേക്ഡൗൺ ചെയ്യാൻ  ഒരു എൻസൈം അടങ്ങിയിട്ടുണ്ട്, പക്ഷേ നായകൾക്ക് ഇതില്ല, അതിനാൽ നായകൾ ഇത് ഭക്ഷിക്കാനിടയായാൽ  അത് അവരുടെ ദഹനത്തിനും ഹൃദയ സംബന്ധമായ തകരാറുകൾക്കും കാരണമാകും. ഇത് അവരുടെ ഹൃദയത്തിന് ചുറ്റും ദ്രാവകം അടിഞ്ഞുകൂടാൻ കാരണമായേക്കാം.  അവർക്ക് ശ്വാസോച്ഛ്വാസം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുകയും , അതിൻ്റെ ഫലമായി ഓക്‌സിജൻ കുറവും മരണവും വരെ  സംഭവിക്കാം.

7. മദ്യം

മൃഗങ്ങളിലെ മദ്യവിഷബാധയുടെ ലക്ഷണങ്ങൾ മനുഷ്യരുടേതുമായി താരതമ്യപ്പെടുത്താവുന്നതാണ്. മിതമായ അളവിൽ  പോലും, നായകൾക്ക് ഇത് സഹിക്കാൻ കഴിയില്ല. ക്ഷീണം, ദുഃഖം, ശ്വാസതടസ്സം, പേശികളുടെ ഏകോപനത്തിൻ്റെ അഭാവം, താഴ്ന്ന ശരീര താപനില, ഛർദ്ദി, വയറിളക്കം, അതുപോലെ കോമ, ചില ഗുരുതരമായ  കേസുകളിൽ മരണം എന്നിവ കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ സംഭവിക്കുന്നു.

8. ഉപ്പ്

അമേരിക്കൻ കോളേജ് ഓഫ് വെറ്ററിനറി ഫാർമസിസ്റ്റുകളുടെ അഭിപ്രായത്തിൽ, ഒരു കിലോ ശരീരഭാരത്തിന് 2-3 ഗ്രാം ഡോസ് നായ്ക്കൾക്ക് അപകടകരമാണ്, കൂടാതെ കിലോയ്ക്ക് 4 ഗ്രാം ഡോസ് മാരകമായേക്കാം. അമിതമായി ഉപ്പ് കഴിക്കുന്നത് ഹൈപ്പർനാട്രീമിയ അല്ലെങ്കിൽ രക്തത്തിൽ വളരെയധികം സോഡിയം ഉണ്ടാക്കാം, ഇത് എഡീമ അല്ലെങ്കിൽ തലച്ചോറിൽ വീക്കം, അതുപോലെ വിറയൽ, പനി എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ടു, നിങ്ങളുടെ നായയ്ക്ക് പ്രെറ്റ്‌സൽ, പോപ്‌കോൺ അല്ലെങ്കിൽ ചിപ്‌സ് പോലുള്ള ഉപ്പിട്ട ഭക്ഷണങ്ങൾ നൽകുന്നത് ഒഴിവാക്കുക .

9. യീസ്റ്റ് അടങ്ങിയ കുഴച്ച മാവ് 

ഒരു നായ യീസ്റ്റ് അടങ്ങിയ കുഴച്ച മാവ്  ഭക്ഷിക്കുന്നതു  ആശങ്കയുളവാക്കുന്നതാണ് . യീസ്റ്റ് കോശങ്ങൾ അമിതമായ അളവിൽ ഫെർമെൻ്റെഷന് കാരണമാകുകയും ധാരാളം വാതകം മാത്രമല്ല ധാരാളം എഥനോൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു, ഇത് ഗുരുതരമായ വിഷാംശത്തിനും മദ്യ വിഷബാധക്കും മരണത്തിനു വരെയും കാരണമാകാം . ഒരു നായയുടെ വയറ്റിൽ എത്തുന്ന കുഴച്ച മാവ്, വികസിക്കുകയും അത്  കഠിനമായ വീക്കത്തിന് കാരണമാകുകയും ചെയ്യും . ഇത് ചുറ്റുമുള്ള അവയവങ്ങളിൽ സമ്മർദ്ദം ചെലുത്തുകയും നായയ്ക്ക് ശ്വസിക്കാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു.

10. ഉള്ളി, വെളുത്തുള്ളി, മുളക്

ഈ പദാർത്ഥങ്ങൾ നായയുടെ ചുവന്ന രക്താണുക്കളെ ദോഷകരമായി ബാധിക്കും, ഇത് വിളർച്ചയ്ക്ക് കാരണമാകുന്നു. നിങ്ങളുടെ നായ ഇത് ധാരാളമായി കഴിക്കുകയും അത് ഒരു ചെറിയ നായയുമാണെങ്കിൽ ഗുരുതരമായ സാഹചര്യത്തിൽ  അതിന് blood transfusion വരെ  ആവശ്യമായി വന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *