എന്താണ് ബെൽസ് പാൾസി?

മുഖത്തിൻ്റെ ഒരു വശത്തെ  പേശികളിൽ പെട്ടന്ന്  ബലഹീനതയോ തളർച്ചയോ അനുഭവപ്പെടുന്ന  ഒരു  താൽക്കാലിക അവസ്ഥയാണ് ബെൽസ് പാൾസി. മുഖത്തെ പേശികൾക്ക് സംഭവിക്കുന്ന ഈ അവസ്ഥ, മുഖത്തിൻ്റെ ഒരു വശം കോടിയതുപോലെ തോന്നിപ്പിക്കും.  മുഖത്തെ പേശികളെ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കം, കംപ്രഷൻ എന്നിവകൊണ്ടൊക്കെയാണ്  ഈ അവസ്ഥ ഉണ്ടാകുന്നത്. രോഗലക്ഷണങ്ങൾ പെട്ടെന്ന് ആരംഭിക്കുകയും 48 മണിക്കൂറിനുള്ളിൽ വഷളാവുകയും ചെയ്യുന്നു. മുഖത്തിൻ്റെ ഒരു വശം താഴേക്ക് തൂങ്ങിപ്പോവുകയാണ് പതിവ്. ബെൽസ് പാൾസി ബാധിതരായ വ്യക്തികൾക്ക് പുഞ്ചിരിക്കാനോ കണ്ണടയ്ക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടാം. ബെൽസ് പാൾസി ഏത് പ്രായത്തിലും ഉണ്ടാകാമെങ്കിലും, 16 നും 60 നും ഇടയിൽ പ്രായമുള്ള വ്യക്തികളിൽ ഇത് കൂടുതലായി കാണപ്പെടുന്നു, ഇത് പുരുഷന്മാരെയും സ്ത്രീകളെയും ഒരേപോലെ ബാധിക്കുന്നു. മിക്ക രോഗികളിലും രോഗം പ്രത്യക്ഷപ്പെട്ട് ആഴ്ച്ചകൾക്കുള്ളിൽ തന്നെ രോഗം ഭേദമാകാറുണ്ട്. ചിലരിൽ ആറു മാസം വരെ രോഗ ലക്ഷണങ്ങൾ കണ്ടേക്കാം. മിക്ക വ്യക്തികളും പൂർണമായ രോഗമുക്തി നേടാറുണ്ട്. സ്കോട്ടിഷ് അനാട്ടമിസ്റ്റായ ചാൾസ് ബെൽ ആണ് ഈ അവസ്ഥയെക്കുറിച്ച് ആദ്യം വിവരിച്ചത്.

എന്താണ് ബെൽസ് പാൾസിക്ക് കാരണം?

തലച്ചോറിൽനിന്നും പുറപ്പെടുന്ന ഏഴാം നമ്പർ cranial ഞരമ്പിൻ്റെ വീക്കം അല്ലെങ്കിൽ ഞെരുക്കം മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ബെൽസ് പാൾസി, ഇത് മുഖത്ത് ബലഹീനതയോ പക്ഷാഘാതമോ ഉണ്ടാക്കുന്നു. ഈ നാഡി തകരാറിൻ്റെ കൃത്യമായ കാരണം അറിവായിട്ടില്ലെങ്കിലും, ഇത് ഒരു വൈറൽ അണുബാധ മൂലമാണ് സംഭവിക്കുന്നതെന്ന് സാധാരണയായി വിശ്വസിക്കപ്പെടുന്നു. ബെൽസ് പാൾസി രോഗാവസ്ഥക്ക് നിരവധി വൈറസുകളും ബാക്ടീരിയകളും ബന്ധപ്പെട്ടിരിക്കുന്നു. 

ഹെർപ്പസ് സിംപ്ലക്സ്

ഹെർപ്പസ് സോസ്റ്റർ വൈറസ്

എച്ച്.ഐ.വി

സാർകോയിഡോസിസ് 

എപ്സ്റ്റൈൻ-ബാർ വൈറസ്

ലൈം രോഗം

മയലിൻ കവചത്തിന്റെ കേടുപാട്  (നാഡി നാരുകളെ ഇൻസുലേറ്റ് ചെയ്യുന്ന ഫാറ്റി ആവരണം)

എന്നിവ അവയിൽ ഉൾപ്പെടുന്നു.

സമ്മർദ്ദം, സമീപകാല രോഗങ്ങൾ, ശാരീരിക ആഘാതം, ഉറക്കക്കുറവ് അല്ലെങ്കിൽ ഓട്ടോഇമ്മ്യൂൺ  അവസ്ഥകൾ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളാൽ ഒരു സജീവമല്ലാത്ത വൈറൽ അണുബാധയ്ക്ക് കാരണമാകാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അണുബാധ മൂലം മുഖത്തെ നാഡിയുടെ വീക്കം ഫാലോപ്യൻ കനാലിൽ സമ്മർദ്ദം ഉണ്ടാക്കുന്നു, ഇത് മുഖത്തെ പേശികൾ, കണ്ണുനീർ, ഉമിനീർ, രുചി, ചെവിയുടെ നടുവിലുള്ള അസ്ഥി എന്നിവയെ ബാധിക്കുന്നു. വീക്കം നാഡീകോശങ്ങളിലേക്കുള്ള രക്തപ്രവാഹവും ഓക്സിജനും കുറയ്ക്കുന്നു, അതിൻ്റെ ഫലമായി cranial നാഡികൾക്കും നാഡീകോശങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നു, ഇത് ആത്യന്തികമായി മുഖത്തെ പേശികളുടെ പക്ഷാഘാതത്തിലേക്ക് നയിക്കുന്നു. കൂടാതെ, നാഷണൽ ഓർഗനൈസേഷൻ ഫോർ റെയർ ഡിസോർഡേഴ്‌സിൻ്റെ അഭിപ്രായത്തിൽ, ചില ആളുകൾക്ക് ബെൽസ് പാൾസി ബാധിക്കുന്നതിനുള്ള പാരമ്പര്യ പ്രവണത ഉണ്ടായിരിക്കാം.

ബെൽസ് പാൾസിയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ബെൽസ് പാൾസിയുടെ ലക്ഷണങ്ങൾ നേരിയ ബലഹീനത മുതൽ പൂർണ്ണമായ പക്ഷാഘാതം വരെയാകാം. അവയുടെ തീവ്രത മുഖത്തെ നാഡിയുടെ വീക്കം, ഞെരുക്കം എന്നിവയുടെ അളവിന് നേരിട്ട് ആനുപാതികമാണ്. കൂടുതൽ ഗുരുതരമായ  കേസുകളിൽ രോഗമുക്തിക്ക് വേണ്ട  സമയവും കൂടുതലാണ്. ജലദോഷം, ചെവി അണുബാധ, അല്ലെങ്കിൽ കണ്ണിലെ അണുബാധ എന്നിവ അനുഭവപ്പെട്ട് 1 മുതൽ 2 ആഴ്ചകൾക്കുള്ളിൽ സാധാരണയായി ലക്ഷണങ്ങൾ പ്രകടമാകും, പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും പലപ്പോഴും ഉണരുമ്പോഴോ ഭക്ഷണം കഴിക്കാനോ കുടിക്കാനോ ഒക്കെ ശ്രമിക്കുമ്പോഴാവും ഇത് ശ്രദ്ധിക്കപ്പെടുന്നത്. 

ബെൽസ് പാൾസിയുടെ ലക്ഷണങ്ങൾ സാധാരണയായി മുഖത്തിൻ്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുക, ബാധിക്കപ്പെട്ട വശത്തെ കണ്ണ് തുറക്കാനോ അടയ്ക്കാനോ കഴിയാതെ വരിക, മുഖത്തിൻ്റെ ബലഹീനത, തൂങ്ങിക്കിടക്കുന്ന വായ, മുഖഭാവങ്ങൾ പ്രകടിപ്പിക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കാനും കുടിക്കാനുമുള്ള  ബുദ്ധിമുട്ട്, രുചിയിലെ മാറ്റം, കണ്ണും വായയും വരണ്ടുണങ്ങൽ, ബാധിക്കപ്പെട്ട  ഭാഗത്തെ കണ്ണിലെ ഇറിറ്റേഷൻ, വായയുടെ ഒരുവശത്തുകൂടി തുപ്പൽ ഒലിക്കുക, ശബ്ദത്തോടുള്ള സെൻസിറ്റിവിറ്റി, മുഖത്തെ പേശികളുടെ വിറയൽ, തലവേദന എന്നിവയാണ്. അപൂർവ സന്ദർഭങ്ങളിൽ മുഖത്തിന്റെ ഇരുവശങ്ങളെയും ഇത് ബാധിക്കുന്നു . 

സ്ട്രോക്ക് അല്ലെങ്കിൽ ബ്രെയിൻ ട്യൂമർ പോലുള്ള മറ്റ് ഗുരുതരമായ അവസ്ഥകൾക്കും സമാനമായ ലക്ഷണങ്ങൾ ഉള്ളതിനാൽ, ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെട്ടാൽ വ്യക്തികൾ ഉടൻ തന്നെ നിങ്ങളുടെ ഡോക്ടറുടെ നിർദേശങ്ങൾ തേടണം. സ്വയം രോഗനിർണയം എല്ലായ്പ്പോഴും ഒഴിവാക്കണം.

ഗർഭധാരണം, പ്രമേഹം, ശ്വാസകോശ അണുബാധകൾ, ഈ അവസ്ഥയുടെ പാരമ്പര്യ പ്രവണത എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ബെൽസ് പാൾസി ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.

മിക്ക കേസുകളിലും, ബെൽസ് പാൾസിയുടെ ഒരു ചെറിയ കേസ് ഒരു മാസത്തിനുള്ളിൽ പരിഹരിക്കപ്പെടും. എന്നിരുന്നാലും, മുഖം പൂർണ്ണമായും തളർന്നുപോയ കൂടുതൽ ഗുരുതരമായ കേസിൽ ഇത് വ്യത്യസ്തമായിരിക്കും. മുഖത്തെ നാഡിക്ക് സംഭവിക്കുന്ന  മാറ്റാനാകാത്ത ക്ഷതം, അനിയന്ത്രിതമായ പേശി സങ്കോചത്തിന് കാരണമായേക്കാവുന്ന നാഡി നാരുകളുടെ ക്രമരഹിതമായ വളർച്ച(synkinesis), കോർണിയയുടെ അമിതമായ വരൾച്ചയും പോറലും കാരണം കണ്ണിന്റെ ഭാഗികമോ പൂർണ്ണമോ ആയ അന്ധത എന്നിവയും ഉണ്ടാകാനിടയുള്ള സങ്കീർണതകളിൽ ഉൾപ്പെടുന്നു. 

 ബെൽസ് പാൾസിഎങ്ങനെയാണ് നിർണ്ണയിക്കുന്നത്?

ബെൽസ് പാൾസി രോഗനിർണയം സാധാരണയായി നിങ്ങളുടെ രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊവൈഡറാണ് നടത്തുന്നത്. ബെൽസ് പാൾസി കണ്ടുപിടിക്കാൻ പ്രത്യേക പരിശോധനകളൊന്നും ഉപയോഗിച്ചിട്ടില്ലെങ്കിലും, സമാനമായ ലക്ഷണങ്ങളുള്ള മറ്റ് അസുഖങ്ങൾ ഇല്ലന്ന് ഉറപ്പ് വരുത്തേണ്ടതാണ്, കൂടാതെ നാഡികളുടെ കേടുപാടുകളുടെ അളവ് നിർണ്ണയിക്കേണ്ടതുണ്ട്. നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊവൈഡർ ചില പരിശോധനകൾ ഓർഡർ ചെയ്തേക്കാം

ഇലക്ട്രോമിയോഗ്രാഫി (EMG) നാഡികളുടെ കേടുപാടുകളുടെ അളവ്  വിലയിരുത്തുന്നു.

പ്രമേഹം അല്ലെങ്കിൽ ലൈം രോഗം പോലുള്ള മറ്റ് അവസ്ഥകളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള രക്തപരിശോധന.

നിങ്ങളുടെ ലക്ഷണങ്ങൾക്ക് ഘടനാപരമായ എന്തെങ്കിലും കാരണമുണ്ടോ എന്ന് പരിശോധിക്കാൻ മാഗ്നറ്റിക് റെസൊണൻസ്  ഇമേജിംഗ് (MRI) അല്ലെങ്കിൽ കമ്പ്യൂട്ട്ഡ് ടോമോഗ്രഫി (CT).

ബെൽസ് പാൾസിക്ക് സമാനമായ ലക്ഷണങ്ങളുള്ള ഒരു സ്ട്രോക്കിൻ്റെയോ ട്യൂമറിൻ്റെയോ സാന്നിധ്യം ഒഴിവാക്കേണ്ടത് പ്രധാനമാണ്.

ബെൽസ് പാൾസി എങ്ങനെയാണ് ചികിത്സിക്കുന്നത്?

ബെൽസ് പാൾസിയുടെ അടിസ്ഥാന കാരണം തിരിച്ചറിഞ്ഞാൽ, ഉദാഹരണത്തിന് ഒരു അണുബാധ ആണെന്നറിഞ്ഞാൽ ആ കാരണം ചികിത്സിക്കും. അല്ലെങ്കിൽ, രോഗലക്ഷണങ്ങൾ ഒഴിവാക്കുന്നതിൽ ചികിത്സ ശ്രദ്ധ കേന്ദ്രീകരിക്കും. ചികിത്സയുടെ ഒരു പ്രധാന വശം കണ്ണിനെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ്, പ്രത്യേകിച്ച് രാത്രിയിലോ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോഴോ. നേത്ര പരിചരണത്തിൽ പകൽ സമയത്തു eye drops , ഉറക്കസമയം ointment , അല്ലെങ്കിൽ രാത്രിയിൽ moisture chamber , പ്രത്യേകിച്ച് ഉറക്കത്തിൽ പരിക്കുകൾ തടയാൻ eye  patch  എന്നിവ ഉൾപ്പെടുത്താറുണ്ട്. ബെൽസ് പാൾസി കൈകാര്യം ചെയ്യുന്നതിൽ നിർണായകമായ കോർണിയയുടെ പോറൽ തടയാൻ ഇത് അത്യന്താപേക്ഷിതമാണ്. ചില രോഗികൾക്ക് ഫിസിക്കൽ തെറാപ്പി അല്ലെങ്കിൽ ഫേഷ്യൽ മസാജ് പ്രയോജനപ്പെടുത്താം. നാഡീ സമ്മർദ്ദം ലഘൂകരിക്കാനുള്ള ഡീകംപ്രഷൻ ശസ്ത്രക്രിയ അപൂർവമാണ്, സാധാരണയായി ശുപാർശ ചെയ്യുന്നില്ല. രോഗാവസ്ഥയുടെ തീവ്രതയെ ആശ്രയിച്ച് രോഗമുക്തിക്ക് വേണ്ട സമയം വ്യത്യാസപ്പെടാം. നിങ്ങളുടെ നിർദ്ദിഷ്ട ലക്ഷണങ്ങളും മെഡിക്കൽ ഹിസ്റ്ററിയും അടിസ്ഥാനമാക്കി നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊവൈഡർ ഉചിതമായ ചികിത്സാ പദ്ധതി നിർണ്ണയിക്കും.

Leave a Reply

Your email address will not be published. Required fields are marked *