സ്മാർട്ട് ഫോണുകളിൽ നിന്നുള്ള ബ്ലൂ ലൈറ്റ് നിങ്ങളിൽ പൊണ്ണത്തടിക്കു കാരണമാകുമോ?

നിങ്ങളുടെ സ്മാർട്ട് ഫോണുകൾ,ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയിൽ നിന്ന് പുറപ്പെടുവിക്കുന്ന ബ്ലൂ ലൈറ്റിന് (നീല വെളിച്ചത്തിനു) മധുര പലഹാരങ്ങളോടും മധുരമുള്ള ഭക്ഷണങ്ങളോടുമുള്ള നിങ്ങളുടെ ആസക്തി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
രാത്രിയിൽ നിങ്ങളുടെ ഉപകരണങ്ങളിൽ നിന്ന് പുറപ്പെടുവിക്കുന്ന ബ്ലൂ ലൈറ്റിൽ ഒരു മണിക്കൂർ എക്സ്പോസ് ചെയ്യുന്നത് നിങ്ങളുടെ വിശപ്പിനെ ബാധിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാനും മതിയെന്ന് ഡച്ച് ശാസ്ത്രജ്ഞർ കണ്ടെത്തി.
അനയാൻസി മാസീസ്-വർഗാസിൻ്റെയും സ്ട്രാസ്ബർഗ് സർവകലാശാലയിലെയും ആംസ്റ്റർഡാം സർവകലാശാലയിലെയും സഹപ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ എലികളെ കൃത്രിമ ബ്ലൂ ലൈറ്റിലേക്ക് എക്സ്പോസ് ചെയ്ത് അടുത്ത ദിവസം അവയുടെ ഭക്ഷണ ഉപഭോഗവും ഗ്ലൂക്കോസ് ടോളറൻസും അളക്കുകയും ചെയ്തു.
എലികൾക്ക് (standard rodent food) എലി ഭക്ഷണം, വെള്ളം, പന്നിക്കൊഴുപ്പ്, പഞ്ചസാര വെള്ളം എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകി. നീല വെളിച്ചം എക്സ്പോസ് ചെയ്യാത്ത രാത്രികളെ അപേക്ഷിച്ച് ബ്ലൂ ലൈറ്റ് എക്സ്പോസ് ചെയ്ത രാത്രിയിൽ ആൺ എലികൾ കൂടുതൽ പഞ്ചസാര വെള്ളം കുടിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. തൽഫലമായി, അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും ഗ്ലൂക്കോസ് ടോളറൻസ് മാറുകയും ചെയ്യുന്നു.
അമിതവണ്ണവും രാത്രിയിലെ കൃത്രിമ വെളിച്ചവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് നേരത്തെയുള്ള ഗവേഷണങ്ങൾ തെളിയിച്ചിരുന്നു. കാരണം, ഇന്ന് നമ്മൾ എക്സ്പോസ് ചെയ്യപ്പെടുന്ന കൃത്രിമ വെളിച്ചത്തിന്റെ ഭൂരിഭാഗവും ഉയർന്ന തലത്തിലുള്ള ബ്ലൂ ലൈറ്റ് പുറപ്പെടുവിക്കുന്ന LED ലൈറ്റുകളിൽ നിന്നും LED സ്‌ക്രീനുകളിൽ നിന്നുമാണ് വരുന്നത്. കണ്ണിലെ റെറ്റിന കോശങ്ങൾ ഈ ബ്ലൂ ലൈറ്റിനോട് പ്രത്യേകിച്ച് സെൻസിറ്റീവ് ആണ്, ഇത് നിങ്ങളുടെ തലച്ചോറിലെ ഹൈപ്പോതലാമസിലേക്ക് പോകുകയും നിങ്ങളുടെ Circadian rhythm (ജൈവഘടികാരം) നെ ബാധിക്കാൻ തുടങ്ങുകയും ചെയ്യുന്നു. കൂടാതെ തലച്ചോറിൻ്റെ വിശപ്പ്‌ഉളവാക്കുന്ന ഏരിയയിലേക്ക് വിവരങ്ങൾ നേരിട്ട് കൈമാറുകയും ചെയ്യുന്നു.
ബ്ലൂ ലൈറ്റും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയും തമ്മിലുള്ള ബന്ധം എന്താണ്?
രണ്ടു കാരണങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്നാമതായി ബ്ലൂ ലൈറ്റ് മെലാടോണിന് റിലീസിനെ തടസ്സപ്പെടുത്തുന്നു. രണ്ടാമതായി ഈ ഉപകരണങ്ങൾ സൃഷ്ടിക്കുന്ന ബ്ലൂ ലൈറ്റ് തീവ്രമാണ്, ഇത് ഉപയോക്താവിൽ സ്ട്രെസ് റെസ്പോൺസിന് കാരണമാകുന്നു. ഈ സ്ട്രെസ് റെസ്പോൺസ് കോർട്ടിസോളിൻ്റെ അളവ് ഉയർത്തുന്നു. സമ്മർദ്ദം മൂലമുണ്ടാകുന്ന ഒരു ഹോർമോണാണ് കോർട്ടിസോൾ, ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കിടയിൽ കൊഴുപ്പ് സംഭരിക്കാനും ശരീരഭാരം വർദ്ധിപ്പിക്കാനും ഇടയാക്കും. കോർട്ടിസോളിൻ്റെ വർദ്ധനവ് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയർത്തുന്നു. അതിനാൽ ഈ രണ്ട് പ്രവർത്തനങ്ങളും യഥാർത്ഥത്തിൽ കൂടുതൽ പഞ്ചസാര റിലീസ് ചെയ്യുന്നതിന് കാരണമാകുന്നു. നിങ്ങൾ പഞ്ചസാര കഴിക്കുന്നില്ലെങ്കിലും നിങ്ങളുടെ ശരീരത്തിൽ കൂടുതൽ പഞ്ചസാര ഉൽപ്പാദിപ്പിക്കുന്നു. അതിനാൽ രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുന്നതിനായി കൂടുതൽ ഇൻസുലിൻ റിലീസ് ചെയ്യുകയും തൽഫലമായി ബ്ലഡ് ഷുഗർ കുറയുകയും ഇത് വിശപ്പ് തോന്നുന്നതിനും പഞ്ചസാരയ്ക്കും കാർബോഹൈഡ്രേറ്റുകൾക്കും വേണ്ടിയുള്ള ആഗ്രഹത്തിനും ഇടയാക്കും. ഒരു രാത്രി മാത്രം ബ്ലൂ ലൈറ്റ് എക്സ്പോസ് ചെയ്തതിന് ശേഷമാണ് എലികളെ പരീക്ഷിച്ചതെങ്കിലും ഇത് കാലക്രമേണ ശരീരഭാരം കൂട്ടാനും പ്രമേഹത്തിനും കാരണമാകുമെന്നും ഗവേഷകർ പറഞ്ഞു.
രാത്രിയിൽ സ്‌ക്രീനുകൾക്ക് മുന്നിൽ നിങ്ങൾ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുന്നത്, ബ്ലൂ ലൈറ്റിൻ്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്.
ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള ബ്ലൂ ലൈറ്റ് ഒഴിവാക്കാൻ നിങ്ങൾ ശ്രമിക്കണം.
രാത്രിയിൽ ഉപകരണങ്ങളുമായി സമ്പർക്കം പുലർത്തേണ്ടത് അത്യാവശ്യമാണെങ്കിൽ, സ്‌ക്രീനുകളെ കൂടുതൽ ഓറഞ്ചും കുറച്ചുമാത്രം നീലയും ആക്കുന്ന ആപ്പുകളും നൈറ്റ് മോഡ് ഫീച്ചറുകളും അല്ലെങ്കിൽ ഇതിനകം ലഭ്യമായ ബ്ലൂ ലൈറ്റ് ഫിൽട്ടറിംഗ് ഗൂഗിളുകളും ഉപയോഗിക്കാവുന്നതാണ്.