
സൗർക്രാട്ട് (Sauerkraut) പ്രധാന ആരോഗ്യ ഗുണങ്ങളുള്ള ഒരു തരം പുളിപ്പിച്ച (fermented) കാബേജാണ്. കാബേജ് സംരക്ഷിക്കുന്നതിനുള്ള ഏറ്റവും സാധാരണവും പഴക്കമുള്ളതുമായ രൂപങ്ങളിലൊന്നാണ് സൗർക്രാട്ട് (Sauerkraut) . ബിസി നാലാം നൂറ്റാണ്ടിലെ ഒരു പ്രധാന ഭക്ഷണ സ്രോതസ്സായി ഇത് കണക്കാക്കാം. 2,000 വർഷങ്ങൾക്ക് മുമ്പ് ചൈനയിൽ ഇത് ഉത്ഭവിച്ചതായി കരുതപ്പെടുന്നു. അക്കാലത്ത്, ഭക്ഷണങ്ങൾ പെട്ടെന്ന് കേടാകാതിരിക്കാൻ ഉപയോഗിച്ചിരുന്ന ഒരു മാർഗ്ഗമായിരുന്നു ഫെർമെൻേറഷൻ .
കാലത്തിൻ്റെ പരീക്ഷണത്തെ അതിജീവിച്ച് പല സംസ്കാരങ്ങളിലും ഒരു ജനപ്രിയ സൈഡ് ഡിഷും കോണ്ടിമെന്റും ആയി സൗർക്രാട്ട് (Sauerkraut) മാറി. ജർമ്മനിയിൽ ഇത് പ്രത്യേകിച്ചും വിലമതിക്കപ്പെടുന്നു, അവിടെ നിന്നാണ് സൗർക്രാട്ട് (Sauerkraut) എന്ന പേര് വന്നത്. സൗർക്രാട്ട് (Sauerkraut) എന്ന വാക്കിന് “പുളിച്ച കാബേജ്” എന്നാണ് അർത്ഥം. സൗർക്രോട്ടിന് രൂക്ഷമായ ഗന്ധവും ശക്തമായ പുളിച്ച രുചിയുമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, റൂബൻ സാൻഡ്‌വിച്ചുകളിലെ ഉപയോഗത്തിന് ഇത് ഏറ്റവും പ്രശസ്തമാണ്.
സൗർക്രാട്ട് (Sauerkraut) ഫെർമെൻേറഷന് വിധേയമാകുന്നതിനാൽ കാബേജിനേക്കാൾ ധാരാളം പോഷകവും ആരോഗ്യ ഗുണങ്ങളും ഇത് പ്രദാനം ചെയുന്നു. ഫെർമെൻേറഷൻ പ്രക്രിയ ദഹന എൻസൈമുകളും ഇതിലേക്ക് ചേർക്കുന്നതിനാൽ സൗർക്രാട്ട് (Sauerkraut) കഴിക്കുന്നത് ഡൈജസ്റ്റീവ് എൻസൈമുകളുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗം കൂടിയാണ്. ദഹന എൻസൈമുകൾ അടങ്ങിയതിന് പുറമേ, നിങ്ങളുടെ ദഹന ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്ന ആരോഗ്യകരമായ ഗട്ട് ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നതിനാൽ സൗർക്രാട്ട്(Sauerkraut) പ്രോബയോട്ടിക് ഭക്ഷണമായും കണക്കാക്കപ്പെടുന്നു. ഇത് ഭക്ഷണ പദാർത്ഥങ്ങളെ ശരിയായി ദഹിപ്പിക്കുന്നതിനും അവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യാനുള്ള നിങ്ങളുടെ കുടലിൻ്റെ കഴിവ് വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യമുള്ള മുതിർന്നവരിലും IBS, Crohn’s disease and ulcerative colitis എന്നിവയുള്ളവരിലും പ്രോബയോട്ടിക്സ് കഴിക്കുന്നത് വയറുവേദന, ഗ്യാസ്, മലബന്ധം, വയറിളക്കം, വയറുവേദന എന്നിവ പോലുള്ള ദഹന ലക്ഷണങ്ങളെ ലഘൂകരിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് വർഷങ്ങളായി ഭക്ഷണം സംരക്ഷിക്കാൻ ഫെർമെൻേറഷൻ ഉപയോഗിക്കുന്നു, കാരണം ഇത് വളരെ ലളിതവും ചെലവുകുറഞ്ഞതും ഫലപ്രദവുമാണ്. ആധുനിക റഫ്രിജറേറ്ററുകളോ ഫ്രീസറുകളോ കാനിംഗ് മെഷീനുകളോ ഉപയോഗിക്കാതെ ആളുകൾ വളരെക്കാലമായി വിലപിടിപ്പുള്ള പച്ചക്കറികളും മറ്റ് നശിക്കുന്ന ഭക്ഷണങ്ങളും സംരക്ഷിക്കാൻ ഈ രീതി ഉപയോഗിച്ചിരുന്നു. പഞ്ചസാര പോലുള്ള കാർബോഹൈഡ്രേറ്റുകളെ ആൽക്കഹോൾ, കാർബൺ ഡൈ ഓക്സൈഡ് അല്ലെങ്കിൽ ഓർഗാനിക് ആസിഡുകൾ ആക്കി മാറ്റുന്ന ഉപാപചയ പ്രക്രിയയാണ് ഫെർമെൻേറഷൻ . ഇതിന് ഒരു കാർബോഹൈഡ്രേറ്റ് ഉറവിടം (പഞ്ചസാര തന്മാത്രകൾ അടങ്ങിയ പാൽ അല്ലെങ്കിൽ പച്ചക്കറികൾ പോലുള്ളവ) കൂടാതെ യീസ്റ്റ്, ബാക്ടീരിയ അല്ലെങ്കിൽ രണ്ടും ആവശ്യമാണ്. ഗ്ലൂക്കോസിനെ (പഞ്ചസാര) യീസ്റ്റും ബാക്ടീരിയ സൂക്ഷ്മാണുക്കളും ആരോഗ്യകരമായ ബാക്ടീരിയകളാക്കി മാറ്റുന്നു. ഇത് നിങ്ങളുടെ കുടലിൽ ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും നിരവധി ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ബാക്ടീരിയ അല്ലെങ്കിൽ യീസ്റ്റ് ജീവികൾക്ക് ഓക്സിജൻ ലഭിക്കാതെ വരുമ്പോഴാണ് മൈക്രോബിയൽ ഫെർമെൻേറഷൻ സംഭവിക്കുന്നത് അതുകൊണ്ടാണ് ആദ്യകാല ഫ്രഞ്ച് മൈക്രോബയോളജിസ്റ്റുകൾ ഫെർമെൻേറഷനെ “വായുവില്ലാത്ത ശ്വസനം” എന്ന് ആദ്യം വിശേഷിപ്പിച്ചത്. അസിഡിറ്റി ഉള്ളതും ഓക്‌സിജൻ കുറവുള്ളതുമായ അന്തരീക്ഷവും ഉപ്പിൻ്റെ കൂടിച്ചേരലും നല്ല ബാക്ടീരിയകളോട് സൗഹൃദമുള്ളതും ഫംഗസ്, പൂപ്പൽ തുടങ്ങിയ ഹാനികരമായ ജീവികളോട് ശത്രുതയുള്ളതുമായ ഒരു ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കാൻ സഹായിക്കുന്നു. മിക്ക ഭക്ഷണങ്ങളെയും “പ്രോബയോട്ടിക്” ആക്കുന്ന തരം ഫെർമെൻേറഷനാണ് ലാക്റ്റിക് ആസിഡ് ഫെർമെൻേറഷൻ. ലാക്റ്റിക് ആസിഡ് ഒരു പ്രകൃതിദത്ത പ്രിസർവേറ്റീവാണ്, ഇത് ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയെ തടയുന്നു.
ഭക്ഷണം, ഊഷ്മാവ്, ഭക്ഷണം ശേഖരിച്ചുവെക്കുന്ന കണ്ടെയ്നർ, തുടർന്നുള്ള സംസ്കരണം എന്നിവയെ ആശ്രയിച്ച് ഫെർമെൻറഡ് ഭക്ഷണങ്ങൾ വ്യത്യസ്ത കാലയളവിൽ സൂക്ഷിക്കാം. പാൽ ഏതാനും ദിവസങ്ങൾ മുതൽ ആഴ്ചകൾ വരെ സൂക്ഷിക്കുന്നു, ശീതീകരിച്ച തൈര് ഒരു മാസം വരെ, പുളിപ്പിച്ച പച്ചക്കറികൾ 4 മുതൽ 6 മാസമോ അതിൽ കൂടുതലോ. ചില ഫെർമെൻറഡ് ഭക്ഷണങ്ങൾ ഫെർമെൻേറഷൻ കഴിഞ്ഞ് പാസ്ചറൈസ് ചെയ്യപ്പെടുന്നു, ഇത് എല്ലാ ലൈവ് ബാക്ടീരിയകളെയും കൊല്ലുകയും കൂടുതൽ കാലം സംഭരിച്ചു വയ്ക്കാൻ കഴിയുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ ഭക്ഷണങ്ങൾ ലൈവ് ബാക്ടീരിയ സംസ്കാരങ്ങളുടെ ആരോഗ്യ ഗുണങ്ങൾ നൽകുന്നില്ല. സംരക്ഷണത്തിനു പുറമേ, ഫെർമെൻേറഷൻ ദഹനപ്രക്രിയ സുഗമമാക്കുന്നു, പാചകത്തിൻ്റെ ആവശ്യകത കുറയ്ക്കുന്നു അല്ലെങ്കിൽ ഇല്ലാതാക്കുന്നു, ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കുന്നു, ഭക്ഷണം പാഴാക്കുന്നത് കുറക്കുന്നു, കൂടാതെ സവിശേഷമായ രുചികളും ഘടനകളും സുഗന്ധങ്ങളും ചേർക്കുന്നു. പാകം ചെയ്ത സൗർക്രാട്ട് (Sauerkraut) കഴിക്കുന്നതിനുപകരം അസംസ്കൃതമായതോ പാസ്ചറൈസ് ചെയ്യാത്തതോ ആയ സൗർക്രാട്ടാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കുക. ഉയർന്ന താപനില അതിൻ്റെ ഡൈജസ്റ്റീവ് എൻസൈമുകളെ നിർജ്ജീവമാക്കിയേക്കാം.
സൗർക്രാട്ട് (Sauerkraut) ന്യൂട്രിഷൻ ഫാക്ട്സ്
പ്രധാനമായും കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ കുറഞ്ഞ കലോറി ഭക്ഷണമാണ് സൗർക്രാട്ട് (Sauerkraut). ഇത് നാരുകളും പ്രോബയോട്ടിക്സും നൽകുന്നു, കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി6, അയൺ എന്നിവയുടെ നല്ല ഉറവിടവുമാണ്. ഇത് കുറച്ച് പൊട്ടാസ്യവും നൽകുന്നു, പക്ഷേ ഇതിൽ സോഡിയം കൂടുതലാണ്. നിങ്ങൾ ഉപ്പ് കഴിക്കുന്നതിന്റെ അളവ് നിയന്ത്രിക്കുന്നുണ്ടെങ്കിൽ ഇത് മനസ്സിൽ വയ്ക്കുക.
ഒരു കപ്പ് സൗർക്രാട്ടിൽ(140 ഗ്രാം)
- Calories: 54.6
- Fat: 3.5g
- Sodium: 925mg
- Pottassium: 231mg
- Calcium: 42mg
- Phosphorus: 28mg
- Magnesium: 18.2mg
- Carbohydrates: 5.8g
- Fiber: 3.9g
- Sugars: 2.4g
- Protein: 1.3g
- Vitamin C: 17.9mg
- Vitamin K: 19.6mg
- Vitamin B6: 0.23mg
- Iron: 1.9mg
- Zinc: 0.266mg
- Folate: 30.8 µg
- Selenium: 0.84µg
This nutrition information is provided by the USDA
രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പ്രോബയോട്ടിക്കുകളുടെയും പോഷകങ്ങളുടെയും ഉറവിടമാണ് സൗർക്രാട്ട് (Sauerkraut). ഒന്നാമതായി, സൗർക്രാട്ടിലെ ലൈവും സജീവവുമായ പ്രോബയോട്ടിക്സ് നിങ്ങളുടെ ദഹനനാളത്തിൻ്റെ ആരോഗ്യത്തിന് ഗുണകരമാണ്. അത് നിങ്ങളുടെ ശരീരത്തിൻ്റെ ബാക്കി ഭാഗങ്ങളിലും പ്രതിഫലിക്കും. അതിനു കാരണം നിങ്ങളുടെ രോഗപ്രതിരോധവ്യവസ്ഥയുടെ വലിയൊരു ഭാഗവും യഥാർത്ഥത്തിൽ നിങ്ങളുടെ കുടലിനുള്ളിലാണ് വസിക്കുന്നത്. ബാക്റ്റീരിയൽ ജീവികളാലാണ് അത് പ്രവർത്തിക്കുന്നത്. ആരോഗ്യകരമായ ഒരു gut flora നിലനിർത്തുന്നത് ദോഷകരമായ ബാക്ടീരിയകളുടെ വളർച്ച തടയാനും സ്വാഭാവിക ആന്റിബോഡികളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കും. സൂക്ഷ്മജീവികളുടെ അസന്തുലിതാവസ്ഥ വിവിധ രോഗങ്ങളുടെ വർദ്ധിച്ച അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു, പക്ഷേ ഭാഗ്യവശാൽ പ്രോബയോട്ടിക് ഭക്ഷണങ്ങളിൽ നിന്ന് പ്രയോജനകരമായ സൂക്ഷ്മാണുക്കൾ ലഭിക്കുമെന്നത് ക്ലിനിക്കൽ ക്രമീകരണങ്ങളിൽ ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്.
പ്രോബയോട്ടിക്സ് നൽകുന്ന സൗർക്രാട്ട് (Sauerkraut) പോലെയുള്ള ഭക്ഷണങ്ങൾ നിങ്ങൾ കഴിക്കുമ്പോൾ, ഈ ഗട്ട് ബഗുകൾ നിങ്ങളുടെ കുടൽ ഭിത്തികളുടെ പാളികളിലും മടക്കുകളിലും വസിക്കുന്നു, അവിടെ അവ വാഗസ് നാഡി വഴി നിങ്ങളുടെ തലച്ചോറുമായി ആശയവിനിമയം നടത്തുന്നു. നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്ന വിവിധ ദോഷകരമായ ബാക്ടീരിയകൾ അല്ലെങ്കിൽ വിഷവസ്തുക്കൾ എന്നിവയ്ക്കെതിരായ നിങ്ങളുടെ ആദ്യ പ്രതിരോധം പോലെ അവ പ്രവർത്തിക്കുന്നു. സൗർക്രാട്ടിലും മറ്റ് സംസ്ക്കരിച്ച പച്ചക്കറികളിലും കാണപ്പെടുന്ന ചില ഗുണകരമായ പ്രോബയോട്ടിക് ബാക്ടീരിയകൾ ഏറെക്കുറെ സ്ഥിര താമസക്കാരാണ്, കാരണം അവ ദീർഘകാല കോളനികൾ ഉണ്ടാക്കുന്നു. മറ്റുള്ളവ കൂടുതൽ വേഗത്തിൽ വരികയും പോകുകയും ചെയ്യുന്നു, എന്നിരുന്നാലും അവയ്ക്കും പ്രധാനപ്പെട്ട ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉണ്ട്.
ആരോഗ്യകരമായ ഭക്ഷണത്തിൻ്റെ ഭാഗമായി പ്രോബയോട്ടിക്‌സിൻ്റെ പ്രധാന പങ്കിനെ സമീപകാല ശാസ്ത്രീയ അന്വേഷണങ്ങൾ പിന്തുണച്ചിട്ടുണ്ട്, അത് സുരക്ഷിതവും ചെലവ് കുറഞ്ഞതും പ്രകൃതിദത്തവുമായി പല തരത്തിലുള്ള സൂക്ഷ്മജീവികളുടെ അണുബാധയ്‌ക്കെതിരെ ഒരു തടസ്സം സൃഷ്ടിക്കുന്നു. മാത്രമല്ല, സൗർക്രാട്ട് (Sauerkraut) പോലെയുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ജലദോഷം, മൂത്രനാളിയിലെ അണുബാധകൾ പോലുള്ള അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. നിങ്ങൾക്ക് അസുഖം വന്നാൽ, പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് വേഗത്തിൽ സുഖം പ്രാപിക്കാൻ നിങ്ങളെ സഹായിക്കും. പ്രോബയോട്ടിക്‌സിൻ്റെ ഉറവിടം കൂടാതെ, സൗർക്രാട്ട് (Sauerkraut) വിറ്റാമിൻ സി, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ്, ഇവ രണ്ടും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് സഹായിക്കുന്നു.
വയറിളക്കം, ആൻറിബയോട്ടിക് പ്രതിരോധം, ക്ലോസ്ട്രിഡിയം ഡിഫിസീൽ കോളൈറ്റിസ്, വിവിധ അണുബാധകൾ, inflammatory bowel diseases, മലബന്ധം, ക്യാൻസർ എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് പ്രോബയോട്ടിക്‌സ് ഫലപ്രദമാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ലാക്ടോബാസിലസ് റാംനോസസ് സ്‌ട്രെയിനുകൾ കുടൽ പ്രതിരോധശേഷിയിൽ ഗുണം ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, കൂടാതെ കുടൽ മ്യൂക്കോസയിൽ IgA യുടെയും മറ്റ് ഇമ്യൂണോഗ്ലോബുലിനുകളുടെയും എണ്ണം വർദ്ധിപ്പിക്കാൻ കഴിയും.
ദ ജേർണൽ ഓഫ് അപ്ലൈഡ് മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച 2006-ലെ ഒരു റിപ്പോർട്ട് സംസ്ക്കരിച്ച ഭക്ഷണങ്ങളിൽ നിന്നുള്ള പ്രോബിയോട്ടിക്സിൻ്റെ ഗുണങ്ങൾ പറയുന്നുണ്ട്. അത് ഇപ്രകാരമാണ്.
• മൊത്തത്തിലുള്ള inflammation കുറക്കുന്നു. (GI ട്രാക്റ്റിനുള്ളിലും പുറത്തും)
• leaky gut syndrome, ulcerative colitis, IBS, pouchitis
തുടങ്ങിയ ദഹന സംബന്ധമായ തകരാറുകൾ മെച്ചപ്പെടുത്തുന്നു.
• പ്രതിരോധശേഷി വർധിപ്പിക്കുന്നു.
• പോഷക ആഗിരണം മെച്ചപ്പെടുത്തുന്നു.
• വയറിളക്കം തടയുന്നതിനും ചികിത്സയ്ക്കുന്നതിനും.
• lactose intolerance, milk protein allergy പോലെയുള്ള ഭക്ഷണ അലർജികൾ തടയുന്നതിനും ലക്ഷണങ്ങൾ കുറക്കുന്നതിനും.
• ഉയർന്ന രക്തസമ്മർദ്ദം മെച്ചപ്പെടുത്തുന്നു.
• കാൻസർ സാധ്യത കുറയ്ക്കുന്നു.
• Arthritis inflammation (rheumatoid arthritis and chronic juvenile arthritis) കുറയ്ക്കുന്നു.
• Eczema ലക്ഷണങ്ങൾ കുറയ്ക്കുന്നു.
• കൊളസ്ട്രോൾ കുറയ്ക്കുന്നു.
• H. pylori അണുബാധയ്‌ക്കെതിരായ സംരക്ഷണം നൽകുന്നു.
• എച്ച്ഐവി/എയ്ഡ്സ് രോഗികളിൽ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
• യോനി ആരോഗ്യം മെച്ചപ്പെടുത്തുകയും UTIs, bacterial vaginosis പോലുള്ള ബാക്റ്റീരിയൽ ഇൻഫെക്ഷനുകളെ തടയുകയും ചെയുന്നു.
• കരൾ/മസ്തിഷ്ക രോഗമായ ഹെപ്പാറ്റിക് എൻസെഫലോപ്പതിക്കുള്ള പ്രകൃതിദത്ത പ്രതിവിധിയായി പ്രവർത്തിക്കുന്നു.
വിവിധ അവയവങ്ങളിലും സിസ്റ്റങ്ങളിലും പ്രോബയോട്ടിക്സിൻ്റെ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനം മൂലമാണ് ഇത് സംഭവിക്കുന്നത്.
സൗർക്രാട്ട് (Sauerkraut) പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മിക്ക പച്ചക്കറികളെയും പോലെ സൗർക്രാട്ടിൽ കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും ഉണ്ട് . ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ നിങ്ങളെ കൂടുതൽ നേരം വയറു നിറഞ്ഞ പ്രതീതി നിലനിർത്തുന്നു, ഇത് ഓരോ ദിവസവും നിങ്ങൾ കഴിക്കുന്ന കലോറിയുടെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കും.
സോർക്രാട്ട് പോലുള്ള പുളിപ്പിച്ച, പ്രോബയോട്ടിക് ഭക്ഷണങ്ങൾ ആരോഗ്യകരമായ gut flora രൂപീകരണത്തിന് കാരണമാകുന്നു, ഇത് സ്ട്രെസ് കുറയ്ക്കാനും തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. മെമ്മറി മെച്ചപ്പെടുത്താനും ഉത്കണ്ഠ, വിഷാദം, ഓട്ടിസം, obsessive-compulsive disorder (OCD) എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും പ്രോബയോട്ടിക്സ് സഹായിക്കുന്നു.
മഗ്നീഷ്യം, സിങ്ക് എന്നിവയുൾപ്പെടെ mood-regulating ധാതുക്കളുടെ ആഗിരണം വർദ്ധിപ്പിക്കുന്നതിലൂടെയും സൗർക്രാട്ട് (Sauerkraut) തലച്ചോറിന്റെ ആരോഗ്യം നിലനിർത്തും. വിഷാദരോഗം, ഉത്കണ്ഠാ രോഗങ്ങൾ, പാർക്കിൻസൺസ് രോഗം എന്നിവ ചികിത്സിക്കാൻ നിർദ്ദേശിക്കുന്ന ഒരു തരം മരുന്നായ മോണോഅമിൻ ഓക്സിഡേസ് ഇൻഹിബിറ്ററുകളുമായി (MAOIs) സൗർക്രാട്ടിലെ ചില സംയുക്തങ്ങൾ interact ചെയ്യാൻ സാധ്യതയുണ്ടെന്ന് ചില ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഈ മരുന്നുകൾ കഴിക്കുന്ന വ്യക്തികൾ അവരുടെ ഭക്ഷണത്തിൽ സൗർക്രാട്ട് (Sauerkraut) ചേർക്കുന്നതിന് മുമ്പ് അവരുടെ ഡോക്ടറുമായി consult ചെയ്യേണ്ടതാണ്.
സൗർക്രാട്ടിലെ ഗുണകരമായ പ്രോബയോട്ടിക്സ് ശരീരത്തിൻ്റെ inflammatory pathways നിയന്ത്രിക്കുകയും അണുബാധകൾ അല്ലെങ്കിൽ ഭക്ഷണ അലർജി പ്രതിപ്രവർത്തനങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന “natural killer cells” എന്ന് വിളിപ്പേരുള്ള NK കോശങ്ങളെ വർദ്ധിപ്പിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു.
സൗർക്രോട്ട് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. നല്ല അളവിൽ നാരുകളും പ്രോബയോട്ടിക്സും അടങ്ങിയിരിക്കുന്നതിനാലാണിത്, ഇവ രണ്ടും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. സൗർക്രോട്ട്പോലെയുള്ള പ്രോബയോട്ടിക്കുകൾ രക്താതിമർദ്ദമുള്ളവരിൽ രക്തസമ്മർദ്ദം ചെറുതായി കുറയ്ക്കാൻ സഹായിക്കും. 8 ആഴ്‌ചയിൽ കൂടുതലായി പ്രതിദിനം 10 ദശലക്ഷം CFU-കളെങ്കിലും എടുക്കുമ്പോൾ ആളുകൾ മികച്ച ഫലങ്ങൾ കൈവരിക്കുന്നതായി കാണപ്പെടുന്നു.
മാത്രമല്ല, വിറ്റാമിൻ K2 എന്നറിയപ്പെടുന്ന മെനാക്വിനോണിൻ്റെ അപൂർവ സസ്യ സ്രോതസ്സുകളിലൊന്നാണ് സൗർക്രാട്ട് (Sauerkraut) .
ധമനികളിൽ കാൽസ്യം നിക്ഷേപം അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വിറ്റാമിൻ K2 സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
1 കപ്പ് സൗർക്രാട്ടിൽ ഏകദേശം 6.6 mcg വിറ്റാമിൻ K2 അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിൽ വിറ്റാമിൻ K2 ഒരു പ്രധാന പങ്ക് വഹിക്കുന്നു.
കൂടുതൽ വ്യക്തമായി പറഞ്ഞാൽ, വിറ്റാമിൻ K2 അസ്ഥികളിൽ കാണപ്പെടുന്ന പ്രധാന ധാതുവായ കാൽസ്യവുമായി ബന്ധിപ്പിക്കുന്ന രണ്ട് പ്രോട്ടീനുകളെ സജീവമാക്കുന്നു. ഇത് ശക്തവും ആരോഗ്യകരവുമായ അസ്ഥികൾക്ക് കാരണമാകുമെന്ന് കരുതപ്പെടുന്നു.
ഇത് വിറ്റാമിൻ U വർദ്ധിപ്പിക്കും. ഇത് അടിസ്ഥാനപരമായി S-Methylmethionine എന്ന ഒരു കെമിക്കൽ ആണ്. ഈ പ്രകൃതിദത്ത സംയുക്തത്തിന് colitis ulcers, ഗ്യാസ്ട്രൈറ്റിസ് എന്നിവ മെച്ചപ്പെടുത്താൻ കഴിയും;
സൗർക്രാട്ടിൽ കാബേജ്, ഉപ്പ് എന്നീ രണ്ടു അടിസ്ഥാന ചേരുവകൾ മാത്രമേ അടങ്ങിയിരിക്കാവൂ. ചില ആളുകൾ അധിക പച്ചക്കറികളും ചേർക്കാറുണ്ട്, അത് ഈ മിശ്രിതത്തിലേക്ക് പഞ്ചസാര ചേർക്കാൻ കാരണമാകുന്നു. നിങ്ങൾക്ക് പഞ്ചസാര ആവശ്യമില്ലെങ്കിൽ അവ ഒഴിവാക്കുക.
നിങ്ങളുടെ കുടലിന് മാത്രമല്ല, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിനും മനസ്സിനും അതിനപ്പുറവും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഗുണം ചെയ്യുന്ന പ്രോബയോട്ടിക്കുകൾ നിറഞ്ഞ ഒരു പുളിപ്പിച്ച ഭക്ഷണമാണ് സൗർക്രാട്ട്.
സൗർക്രാട്ട് ഉപയോഗിക്കാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങൾ തന്നെ ഉണ്ടാക്കി എടുക്കുക അല്ലെങ്കിൽ ഉയർന്ന നിലവാരമുള്ളതും ശീതീകരിച്ചതുമായ ഇനങ്ങൾ വാങ്ങുക എന്നതാണ്. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട തരം കണ്ടെത്താൻ വ്യത്യസ്ത കാബേജുകളിൽ നിന്ന് നിർമ്മിച്ച സൗർക്രാട്ട് ഉപയോഗിച്ചുനോക്കുക.